Thursday, October 11, 2012

ഒരു ഫോണ്‍ ദുരന്തത്തിന്‍റെ ഓര്‍മ്മയില്‍...

കൊല്ലവര്‍ഷം രണ്ടായിരത്തി ഏഴ് മെയ്മാസം.

സംഭവ ബഹുലമായ ആ ദുരന്തം നടക്കുമ്പോള്‍ ഞാന്‍ അന്ന് കേരളത്തിന്‍റെ പച്ചപരവതാനി വിരിച്ച കൊടകര ഗ്രാമത്തില്‍ ആയിരുന്നു....

ഒരു ചെറിയ ചുറ്റികളി...

ഡെയിലി മൂന്നിന് നാലുനേരവും വിളിച്ച് പഞ്ചാര വര്‍ത്തമാനം പറഞ്ഞ് ഞങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഭ്രാന്തുപിടിപ്പിക്കും..
അഞ്ചുമിനിറ്റ് സൈക്കിള്‍ സവാരി ചെയ്യേണ്ട ദൂരമേ ഉള്ളൂ മെയിന്‍ ജങ്ക്ഷനില്‍ നിന്ന് എന്‍റെ വീട്ടിലേക്ക്‌..
നടന്നു പോകുകയാണെങ്കില്‍ ഒരു പതിനഞ്ച് അല്ലെങ്കില്‍ ഇരുപതു മിനിറ്റ്‌`
അത്രയും ദൂരം സൈക്കിളില്‍ കവര്‍ ചെയ്യാന്‍ അന്ന് ഞാന്‍ എടുത്തിരുന്ന സമയം അമ്പത്തിയഞ്ച് മിനിറ്റ്...!!!

അവളുടെ കൊഞ്ചലും കുഴയലും ഒക്കെ ഫോണില്‍ ആസ്വദിച്ച്. ഫോണ്‍ പഴുത്ത്‌ എന്നെ "ഇവന്‍ പണ്ടാരമാടങ്ങട്ടെ" എന്ന് പ്രാകിയിരുന്ന ഒരുകാലം...

പ്രതീക്ഷിക്കാതെ ഒരു ഞായറാഴ്ച വീട്ടുപടിക്കല്‍ ഒരു അതിഥി...
എന്‍റെ അപ്പന്‍.
പുള്ളി ആരെയും അറിയിക്കാതെ അങ്ങ് ദുഫായില്‍ നിന്നും ലീവിന് വന്നു...

ആഘോഷം, ബഹളം വിരുന്നുപോക്ക്‌ വിരുന്നു കാരുടെ വരവ്. എനിക്ക് ജോലിയില്‍ നിന്നും ലീവെടുത്ത് വീട്ടില്‍ ആഘോഷങ്ങളില്‍ പങ്കുചേരുക തുടങ്ങിയവയെല്ലാം തകൃതിയായി നടക്കുന്ന സമയം...

അങ്ങനെ അപ്പനുമായി ഒരു ചെറിയ സവാരി നടത്താന്‍ പ്ലാന്‍ ചെയ്ത് കമ്പനി മാനേജറെ വിളിച്ചു തെലുങ്കു ഉറുദുവില്‍ മിക്സ് ചെയ്ത് നല്ല നാല് തെറിയുടെ അകമ്പടിയോടെ ലീവ് എടുക്കുന്നു.

"ഞാന്‍ ചത്തുപോയാല്‍ തന്‍റെ കമ്പനി പൂട്ടുമോടോ" എന്ന് കടുപ്പത്തില്‍ ഡയലോഗുന്നു...

"ആ ഇതിലും ഭേദം നീയൊക്കെ വല്ല പാണ്ടിലോറിയുടെ അടിയിലും പെട്ട് ചാവുന്നതായിരുന്നു" എന്ന മാനേജറുടെ മറുപടി പതിവുപോലെ മൈനെ മൈനെ എന്നങ്ങേരെ ചിരിച്ചുകൊണ്ട് വിളിച്ചും, പിറ്റേന്ന് അതിരപ്പിള്ളിയില്‍ വല്ല്യ പ്രോജെക്റ്റ്‌ തുടങ്ങുകയാണ് വന്നില്ലെങ്കില്‍ വീട്ടില്‍ വന്നു തല്ലും എന്നുമൊക്കെയുള്ള അങ്ങേരുടെ ഡയലോഗ്കള്‍ പുച്ഛിഛും തള്ളുന്നു.

"ജീവനക്കാരുടെ കൂടെ വായിനോക്കാനും, വെള്ളമാടിക്കാനും അവരുടെ തോളില്‍ കയ്യിടാനും പോയാല്‍ ഇങ്ങനെ ഇരിക്കും"
എന്ന് ആത്മഗതം പറഞ്ഞുകൊണ്ട് മാനേജര്‍ സ്കൂട്ടാവുന്നു.

ഇടയ്ക്ക് അവളെ, ഞാന്‍ കണ്ടിട്ടില്ലാത്ത ആ സുന്ദരിയെന്ന്, ഞാന്‍ കരുതുന്ന അവളെ വീടിനടുത്തുള്ള കലുങ്കിലിരുന്ന് ഫോണില്‍ വിളിച്ച് സൊള്ളുന്നു.
പെട്ടെന്ന് അവളുടെ അമ്മ വന്നു കയറിയ ദൃതിയില്‍ "അമ്മ വന്നു ഞാന്‍ പിന്നെ വിളിക്കാം" എന്ന് മൊഴിഞ്ഞ് അവള്‍ ഫോണ്‍ ഓഫ്‌ ചെയ്യുന്നു...
വിരഹം നിറഞ്ഞ മനസ്സുമായി ഞാന്‍ നില്‍ക്കുന്നു.
പിന്നെ അതിന്‍റെ വിഷമം തീര്‍ക്കാന്‍ കൂട്ടുകാരന്‍റെ വീടിന്‍റെ ടെറസില്‍ പോയി ഒരു ഗോള്‍ഡ്‌ ഫ്ലേക്കിനു നിത്യശാന്തി നല്‍കുന്നു...
തിരിച്ചിറങ്ങി വന്ന് വീട്ടില്‍ കയറി മരിക്കാറായ ഫോണിനു ഇത്തിരി ഗ്ലൂക്കോസ് (ചാര്‍ജ്ജ്‌)`) കൊടുക്കുന്നു.

വീടിന്‍റെ വരാന്തയില്‍ വന്ന് ഹിറ്റ്ലര്‍ സിനിമയില്‍ മുകേഷ്‌ ചെയ്യുന്ന പോലെ മുകളില്‍ കൈ പിടിച്ച് ആടുന്നു,...
പതിവുപോലെ അഴിഞ്ഞുപോകുന്ന ഉടുമുണ്ടിന്‍റെ കൂടെ താഴോട്ടു ചാടുന്നു.
പെട്ടെന്ന് ഒരു ബൈക്കിന്‍റെ ശബ്ദം ക്ലാ ക്ലീ ക്ലൂ ക്ലൂ! ഞാന്‍ തിരിഞ്ഞുനോക്കി.
അവന്‍.`. എന്‍റെ ആത്മമിത്രം. എവിടെ നിന്നോ ഓസിനു ചാമ്പിയ ഒരു യമഹ ലിബെറോ കൊണ്ട് വരുന്നു എന്നെ ഒരു ചെറിയ ട്രിപ്പിന് വിളിക്കുന്നു.
ഞങ്ങള്‍, അപ്പനും അമ്മയും ഞാനും കറങ്ങാന്‍ പോകുന്നത് കൊണ്ട് ഇപ്പോള്‍ വരാന്‍ മേലാ നാളെ വരാം എന്ന് പറയുന്നു.

ഒരരമണിക്കൂറില്‍ തിരിച്ചെത്തിക്കാം എന്ന അവന്‍റെ ഉറപ്പിന്മേല്‍ അപ്പനോട് ഇപ്പൊ വരാം എന്നും പറഞ്ഞ് അവന്‍റെ ബൈക്കില്‍ ചാടികയറിപോകുന്നു...

പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു...

ഏകദേശം ഒരരമണിക്കൂര്‍ കൊണ്ട് ഞാന്‍ തിരിച്ചു വരുന്നു...

പിതാവ് ഉമ്മറത്തുണ്ട്.
സിഗരറ്റ് പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു ആഷ്ട്രേയും കാണാം...
വന്നുകയറിയ പാടെ
"ആരാ കണ്ണാ സംഗീത???"
പെട്ടെന്ന് ഒരു വെള്ളിടി എന്‍റെ ഹൃദയത്തിലൂടെ പെരുവിരലിലെക്കും തലച്ചോറിലേക്കും മിന്നല്‍പിണരുകളുടെ അകമ്പടിയോടെ പോയി.

കാണാനില്ല!!!!

ഫോണ്‍ എന്‍റെ പോക്കറ്റില്‍ ഇല്ല...

അയ്യോ ഗ്ലൂക്കോസ് കൊടുത്ത് ഡൈനിങ്ങ്‌ ടേബിളില്‍ വച്ചിടത്തുനിന്നും അവന്‍റെ കൂടെ ഓടിയ ഓട്ടത്തില്‍ എടുക്കാന്‍ മറന്നു...

ഈശ്വരാ തീര്‍ന്ന്...
ആ പുന്നാരമോള്‍ വിളിച്ചുകാണും
അതിനു ഞാന് അവളുടെ പേര് സംഗീത് എന്നല്ലേ ഇട്ടത്?
ആരും അറിയാതിരിക്കാന്‍...!!`!!!
ഇനി അവള് വല്ലതും പറഞ്ഞ് കാണുമോ?

"അതപ്പച്ചാ എന്‍റെ കൂട്ടുകാരനായിരിക്കും"

"അകത്തേക്ക്‌ വാടാ"
അപ്പന്‍ അകത്തേക്ക്‌ അതും പറഞ്ഞ് പോയി..

മുറ്റത്ത്‌ വലിച്ചു കെട്ടിയ ടാര്‍പ്പായ, പൊന്നിന്കുരിശെടുക്കാന്‍ പള്ളിയിലേക്ക്‌ പോകുന്ന ബന്ധുക്കള്‍., എന്‍റെ അളവിലുള്ള ഒരു മഞ്ച, മൂക്കില്‍ വയ്ക്കാന്‍ പഞ്ഞി, റോസ് വാട്ടര്‍, കരയുന്ന നാട്ടുകാരും ബന്ധുക്കളും, വിലാപയാത്ര അങ്ങനെ ഒരു കൂട്ടം ചിന്തകള്‍ എന്നോട് ചോദിക്കാതെ എന്‍റെ മനസ്സിലൂടെ കടന്നുപോയി!!!

ഞാന്‍ അകത്തുകയറിയ ഉടനെ അമ്മച്ചി എന്നെ നോക്കി കണ്ണുരുട്ടുന്നു.

ഈശോയേ, സഹതാപം, സ്നേഹം ഇതൊക്കെ ഇവര്‍ക്ക്‌ അന്യമായോ??

അകത്ത് കയറിയ അപ്പന്‍ എന്നെ വെയിറ്റ് ചെയ്യുന്നു. കയ്യില്‍ എന്‍റെ മൊബൈല്‍ ഉണ്ട്...
അപ്പന്‍:`: മകനെ ഇനി പറയ്‌ ആരാ അത്?
ഞാന്‍::`: ആരാ അപ്പച്ചാ എനിക്ക് മനസ്സിലായില്ലെന്നെ

അപ്പന്‍:`: "ആരാണെന്ന് നീ തന്നെ നോക്ക്. എന്തായാലും ഇങ്ങു വാ"
ഞാന്‍ ഭയത്തോടെ അപ്പനോടടുക്കുന്നു..

"കെട്ടിപിടിച്ചൊരു ഉമ്മ, സോറി ഡാ കുട്ടാ അമ്മ ഇപ്പോഴാ പോയെ"എന്ന് പറഞ്ഞ് അപ്പന്‍ ഒരു ഉമ്മ തരുന്നു. കൂടെ ഫോണും.

എന്തോന്നെടെ ഇതൊക്കെ!!! എന്ന് മനസ്സില്‍ ചോദിച്ചു ഞാന്‍ തരിച്ചു നില്‍ക്കുന്നു...

"മേലില്‍ അവളുമാരോടോന്നും ഇങ്ങനെ ഉമ്മ വയ്ക്കരുതെന്ന് പറയാന്‍ പറയണം" എന്ന് പറഞ്ഞ് അപ്പന്‍ പുറത്തേക്ക് പോകുന്നു ഗൗരവത്തില്‍ തന്നെ...

ഈ ഭൂമി എന്താ പിളരാത്തെ?
എന്നെ ഇനിയെങ്കിലും അങ്ങെടുത്തു കൂടെ എന്നൊക്കെ?? ചിന്തിച്ചു നിന്ന എന്നോട് അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞതൊന്നും ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല...

കുറച്ചുനേരങ്ങള്‍ക്ക് ശേഷം ഞാന്‍ നേരത്തെ ഇരുന്ന അതേ കലുങ്കില്‍ ഇരുന്നു അവളെ വിളിക്കുന്നു.

അവള്‍:`: "ഹ്... ഹ ഹലോ"

ഞാന്‍:`: "എന്നതാടി നീ കാണിച്ചേ? എന്‍റെ ശബ്ദം ഇതുവരെ തിരിച്ചറിയാന്‍ നീ പഠിച്ചില്ലേ പിശാശേ"

അവള്‍`: "ഞാന്‍ എന്ത് ചെയ്യാനാ നിന്‍റെ ശബ്ദം പോലെ തന്നെയാ നിന്‍റെ അപ്പനും. അപ്പന്‍ ആളൊരു രസികന്‍ ആണല്ലോ? എന്നോട് വളരെ സ്നേഹമായിട്ടാ പെരുമാറിയത്‌.`. ഞാന്‍ ഉമ്മ തന്നത് അപ്പന്‍ നിനക്ക് തരാമെന്നു പറഞ്ഞിട്ട് കിട്ടിയാ? എനിക്ക് ജീവന്‍ ഇല്ലായിരുന്നു. 'ആരാടി നീ' എന്ന ചോദ്യം കേട്ടപ്പോഴേ എനിക്ക് മനസ്സിലായി ആളു മാറിയെന്ന്... എന്നിട്ടെന്തായി..."

ഞാന്‍`: "ഹ്മം കിട്ടിബോധിച്ചു... മേലില്‍ ഇനി അപ്പന്‍ പോകുന്നതുവരെ ഞാന്‍ വിളിക്കാതെ എന്നെ വിളിക്കരുത്‌.. കേട്ടോടി പുല്ലേ...
ഞാന്‍ പിന്നെ വിളിക്കാം...

ബൈ

അവള്‍`: "ബൈ, അയാം സോറി"
**********************************************************************************

പിന്നീട് ചിരിയുടെ അകമ്പടിയോടെ അപ്പന്‍റെ ഡയലോഗ്.
"എടാ, കക്കാന്‍ മാത്രം പഠിച്ചാല്‍ പോര. നിക്കാനും പഠിക്കണം."

"അതുശരി അപ്പോള്‍ നിങ്ങള്‍ ഇവനെ പ്രോത്സാഹിപ്പിക്കുകയാണോ" എന്ന അമ്മയുടെ ചോദ്യത്തിന്
ചിരിച്ചുകൊണ്ട് അപ്പന്‍`: "എടീ അവന്‍റെ വ്യക്തിപരമായ കാര്യത്തില്‍ നമ്മള്‍ വെറുതെ തടസ്സം നിക്കണ്ട"

അമ്മ: "ബെസ്റ്റ് തന്ത!!!. ആഹ് മോന്‍ വല്ല പെണ്ണുങ്ങളെയും വീട്ടില്‍ വിളിച്ചോണ്ട് വരുമ്പോള്‍ മനസ്സിലായിക്കോളും"

അപ്പന്‍`: "എടാ കളി കാര്യമായാല്‍ കെട്ടാന്‍ ഉറപ്പില്ലേല്‍ ഇന്ന് ഇപ്പോള്‍ ഇവിടെ വച്ച് ഈ പരിപാടി നിര്‍ത്തിയെക്കണം. മനസ്സിലായോടാ?"

എന്ത് നല്ല അപ്പന്‍.., അപ്പാ അപ്പനാണെന്‍റെ ഹീറോ

എന്നാലും എന്‍റെ മൊബൈലേ നിനക്ക് വച്ചാല്‍ വച്ചിടത്തു തന്നെ ഇരിക്കാതെ എന്‍റെ പോക്കെറ്റില്‍ കയറി ഇരുന്നുകൂടെ!!!!!!!!!!!!!!!!!!!




("ഈ കഥയും ഇതിലെ കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം മാത്രം. ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയ ആരെങ്കിലുമായി ഇതിനു സാമ്യം തോന്നുന്നുണ്ടെങ്കില്‍ അത് എന്‍റെ കുറ്റമല്ല")

24 comments:

  1. ബെസ്റ്റ് അപ്പനും മോനും...
    കെട്ടാൻ ധൈര്യമുണ്ടെങ്കിൽ മാത്രമീ പണിക്കു നിന്നാൽ മതീട്ടാ....
    അതു തന്നെയേ എനിക്കും പറയാനുള്ളൂ....
    തുടരുക., ആശംസകൾ..

    ReplyDelete
    Replies
    1. ഇഹ്ഹ്ഹ് നന്ദി നവാസ് ഭായ്...

      Delete
  2. ജോ.. രസകരമായി പറഞ്ഞു ട്ടോ ..
    എന്നാലും എന്‍റെ മൊബൈലേ നിനക്ക് വച്ചാല്‍ വച്ചിടത്തു തന്നെ ഇരിക്കാതെ എന്‍റെ പോക്കെറ്റില്‍ കയറി ഇരുന്നുകൂടെ..
    അതാണ്‌ പോയിന്റ്‌. ഉമ്മകള്‍ ഒക്കെ വഴി തെറ്റി പോയാല്‍ ഉള്ള ബുദ്ധിമുട്ട്

    ReplyDelete
    Replies
    1. നിസാരന് സംഭവബഹുലമായ ഒരു നന്ദി :-)

      എന്താ ചെയ്യാ ഈ ഉമ്മകളുടെ ഒക്കെ ഒരു കാര്യം..

      Delete
  3. രസികനായ അപ്പന്‍.
    ചിരിപ്പിക്കാന്‍ മാത്രമായി വരുന്ന ഫോണ്‍ കോളുകള്‍
    ഇനി ധൈര്യമായി തുടരാമല്ലോ.

    ReplyDelete
    Replies
    1. നായകന്‍ അന്നുമുതല്‍ നന്നായി റാംജി സര്‍...

      Delete
  4. Replies
    1. പത്തുഗുണം ഹ ഹ ഹ ഇക്കാക്കാ എന്‍റെ ടൈം വരും...
      അന്നേരം കാണാം കേട്ടോ...
      അപ്പൊ എങ്ങനെയാ?
      ഇവിടൊക്കെ കാണുമല്ലോ ല്ലേ?

      Delete
  5. :D

    പുറത്തു പോകുമ്പോ.....ജോക്കി ഇടാന്‍ മറന്നാലും മൊബയില്‍ എടുക്കാന്‍ മറക്കരുത്.....എന്ന് ഇനിയെന്കില്‍ ഓര്‍ത്തോ!!!! :P

    ReplyDelete
    Replies
    1. നായകന്‍ ജോക്കി ഇടാറില്ല...
      ലിബിന്‍സണ്‍...
      നായകന്‍ സത്യസന്ധനാന്നേ, കേട്ടിട്ടില്ലേ സത്യസന്ധന് സൗസര്‍ വേണ്ടാന്ന്!!!


      ഇഹ്ഹ്ഹ്ഹ

      Delete
  6. അപ്പന്മാരൊക്കെ നന്നായി തുടങ്ങി..

    ReplyDelete
    Replies
    1. അപ്പന്മാരെക്കൊണ്ട് പൊറുതിമുട്ടി തുടങ്ങിയല്ലേ വിഡ്ഢിമാനെ?? :-)

      Delete
  7. ഹ... ഹ.. നന്നായിരിക്കുന്നു...

    ReplyDelete
  8. ജോയ്‌ മേശീരി സംഭവം വായിക്കാന്‍ നല്ല ഫ്ലോ ഉണ്ട് ..ഒറ്റ ഇരിപ്പിനെ ഞാന്‍ വായിച്ചു തീര്‍ത്ത്‌ ..എനിക്കിഷ്ടായി ..

    ReplyDelete
    Replies
    1. കുമാരേട്ടാ ഞാന്‍ ധന്യനായി :-)

      Delete
  9. എന്തിനാ സാങ്കള്‍പ്പികമാക്കുന്നത്. ഒറിജിനല്‍ തന്നെയിരുന്നോട്ടേന്നേ..എന്താ പേടിയുണ്ടോ...

    ReplyDelete
    Replies
    1. ഏയ്‌ എന്ത് പേടി.. :-)

      Delete
  10. കമന്റ് അപ്പ്രൂവല്‍ എന്ന പരിപാടി വച്ചുതുടരാനാണു ഭാവമെങ്കില്‍ ഈ വഴിക്കിനി വരില്ല..

    ReplyDelete
    Replies
    1. അയ്യോ ശ്രീക്കുട്ടാ ഞാന്‍ അറിഞ്ഞുകൊണ്ട് അപ്പ്രൂവല്‍ വച്ചതൊന്നുമല്ല.
      പുതിയ ബ്ലോഗ്ഗര്‍ സെറ്റിംഗ്സ് പഠിച്ചുവരുന്നേയുള്ളൂ :-)
      ക്ഷമി മാഷേ..

      Delete
  11. ഈ കഥയും ഇതിലെ കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം മാത്രം. , അതെ നടന്നത് ഇപ്പൊ സങ്കൽപ്പിക്കുന്നു എന്ന് മാത്രം അല്ലേ
    ഹം നടക്കട്ടെ
    ആശംസകൾ

    ReplyDelete
    Replies
    1. ഇഹ്ഹ്ഹ്ഹ്ഹ

      ഞാന്‍ സമ്മതിക്കുന്നു :-)

      Delete