Tuesday, December 4, 2012

സെലെബ്രേഷന്‍ ദുരന്തം

തൃശ്ശൂര്‍ റൗണ്ടില്‍ ഉള്ള ഒരു ബാറില്‍ മാന്യനായി ഇരുന്നു വെള്ളമടിക്കുന്ന ഒരു ചെറുപ്പക്കാരനും കൂട്ടുകാരനും..

മുന്നില്‍ സെലെബ്രേഷന്‍ വിത്ത്‌ മാങ്ങാ അച്ചാര്‍ ആന്‍ഡ്‌ എഗ്ഗ് ആന്‍ഡ്‌ പീസ്‌ ഇരുന്നു ആ ചെറുപ്പക്കാരെ നോക്കി ചിരിക്കുന്നു...
മൂന്നാം റൗണ്ട് വെടി പൊട്ടികഴിഞ്ഞു സിഗരറ്റ് വലിക്കാനുള്ള ഇടവേള...

സിഗരറ്റിനു തീ കൊളുത്തി ഏതാനും സെക്കണ്ടുകള്‍ക്കുള്ളില്‍ പിറകില്‍ നിന്നും ഒരു അശരീരി

"ഭായ് തീപ്പെട്ടി ഇണ്ടാ?"
പോക്കെറ്റില്‍ കിടന്ന ദുഫായ് ലൈറ്റര്‍ എടുത്തു കൊടുത്ത് നാല് പുകയും വിട്ട് ഒരു കവിള്‍ സെലെബ്രേഷന്‍ നീറ്റായി വലിച്ച് സുഖിച്ചു ഇരുന്ന ചെറുപ്പക്കാരന്‍റെ നേര്‍ക്ക് ഒരു മുഖം നീണ്ട് വന്നു...

"എടാ മൈരേ, കാശ് ചിലവാക്കി നിന്നെ പഠിപ്പിക്കാന്‍ വിട്ടിട്ട് നീ രാവിലെ ബാറില്‍ ഇരുന്നു വെള്ളമടിക്കുന്നോ"

ചെകിടടച്ച് ഒരടി പ്രതീക്ഷിച്ച ചെറുപ്പക്കാരന്‍ പ്രത്യാശയോടെ കൂട്ടുകാരനെ നോക്കി...
ഇരുളില്‍ മറഞ്ഞ അവനെ മനസ്സാ ശപിച്ച് അപ്പന്‍റെ മുഖത്ത് നോക്കി മനസ്സില്‍ ഇങ്ങനെ പറഞ്ഞു അവന്‍.....

"തല്ല്ണ്ടേ തല്ല്..."
"തല്ലും കാത്തിരിക്കാന്‍ വയ്യ"

ഒടുവില്‍ കുടിച്ചു ഓവറായ ചെറുപ്പക്കാരനും അപ്പനും ഒരുമിച്ചു തോളില്‍ കയ്യിട്ട്കൊണ്ട് വീട്ടില്‍ വന്നു കേറുന്നു.
പിന്നീടങ്ങോട്ട് സ്ഥിരമായി മദ്യപാനം ഒരുമിച്ചാകുന്നു, എല്ലാം ശുഭം...

പക്ഷേ, അതീപിന്നെ അപ്പന്‍ കൊണ്ടുവരുന്ന ലൈറ്റര്‍ അവന്‍ അടിച്ചുമാറ്റാറുമില്ല, ഒരുത്തനുമിട്ട് കൊടുക്കാറുമില്ല...

ആ പിന്നെ അപ്പനുള്ളപ്പോള്‍ ഫ്രണ്ട്സ്‌മായി വെള്ളമടിക്കാന്‍ പോകാറുമില്ല...

അപ്പന്‍റെയും കൂട്ടുകാരുടെം കൂടെ വെള്ളമടിച്ചാല്‍ പെട്ടെന്ന് വിസകിട്ടി മേലോട്ട് പോകേണ്ടി വരുമെന്നറിയാവുനതിനാലായിരിക്കും അവന്‍ അന്നങ്ങനെ ചെയ്യാതിരുന്നത്!!!

1 comment:

  1. പണ്ട് വായിച്ചഒരു കഥ ഓർമ്മവരുന്നു
    പതുപോലെ വിദ്ധ്യാർത്ഥി അന്നും കള്ളുഷപ്പിലെത്തി നാടൻ വന്നു .
    ഗ്ലാസിൽ പകർന്ന് രണ്ട് കവിൾ അകത്താക്കി ഒരു കവിത ചൊല്ലിക്കൊണ്ടിരുന്നപ്പോഴാണ് തന്റെ ഇംഗ്ലീഷ് മാഷ് വാതിൽ കടന്നു വരുന്നത് കണ്ടത് .ദോഷം പറയരുതല്ലൊ എഴുന്നേറ്റുനിന്ന് വിദ്ധ്യാർത്ഥി ബഹുമാനം കാട്ടി . "മാഷും കുട്ടിയും അവിടെ കോളജിൽ ഇവിടെ എല്ലാരും തുല്യർ" മാഷും സാമൂഹ്യ നീതി കാട്ടി. ഒരു മണിക്കൂറിന് ശേഷം മാഷിന്റെ തോളിൽ കൈയ്യിട്ട് ആടിയാടി പുറത്തിറങ്ങിയ വിദ്ധ്യാർത്ഥിയോട് മഷ് കുഴഞ്ഞ നാവിൽ പറഞ്ഞു കൊണ്ടിരുന്നത് കൊണ്ടിരുന്നത് ഷെല്ലിയുടെ കവിതകളിലെ "ഉത്തരാധൂനികത"യേക്കുറിച്ചായിരുന്നു

    ReplyDelete