രണ്ടായിരത്തി എട്ട് മെയ്മാസം.
തീയതി ഓര്‍മ്മയില്ലാത്ത ഒരു ഞായറാഴ്ച്ച....!
ഞങ്ങളുടെ അവിടെയുള്ള പിള്ളേര്‍ സെറ്റ് മുഴുവന്‍ കല്യാണം, വീട് താമസം, സിനിമ കാണല്‍ എന്ന ആഗോളപ്രവര്‍ത്തനങ്ങളുമായി വാരാന്ത്യത്തെ ആഘോഷിക്കുമ്പോള്‍ ഞാന്‍ മാത്രം തൃശൂര്‍ വടക്കേ സ്റ്റാന്‍റിലെ സൗത്ത് ഇന്ത്യന്‍ ബാങ്ക് ബില്‍ഡിങ്ങില്‍ തന്നെ ഉള്ള NIFE ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആയിരുന്നു.....
ഞാന്‍ മാത്രമല്ല ഹതഭാഗ്യരായ കുറച്ച് പയ്യന്‍സും ഉണ്ട് കൂടെ...
ഇടയ്ക്ക് ചായകുടിക്കാന്‍ താഴേക്ക് വന്നപ്പോള്‍ ബാങ്ക് സെക്യുരിറ്റി അണ്ണനുമായി സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ മെലിഞ്ഞുണങ്ങിയ ഒരു രൂപം ഞങ്ങളുടെ അടുത്തേക്ക് വന്നു...
വന്നപാടെ "കുടിക്കതുക്ക് കൊഞ്ചം തണ്ണി കൊടുക്കുമാ??"
അണ്ണന്‍ എന്നെ നോക്കി, ഞാന്‍ അയാളെയും...
കൊണ്ടുവന്ന ഒരു കുപ്പി വെള്ളം മുഴുവന്‍ ഒറ്റയടിക്ക് കുടിച്ച് ഇനിയും ഉണ്ടാകുമോ എന്ന രീതിയില്‍ ഞങ്ങളെ നോക്കിയ ആ മനുഷ്യനെ കണ്ടപ്പോള്‍ എന്തോ എനിക്ക് സങ്കടം തോന്നിപ്പോയി...
വിശദവിവരങ്ങള്‍ അറിഞ്ഞപ്പോള്‍ കണ്ണ്‍ നിറഞ്ഞുപോയി...
അയാള്‍ക്ക് പറയുവാനുണ്ടായിരുന്നത് ഒരു വലിയ കഥ ആയിരുന്നു...
സ്വന്തം അനന്തരവന്‍ അറുപതിനോടടുത്ത അമ്മാവനെ ചതിച്ച കഥ...
മകളുടെ വിവാഹത്തിനായി വീടും പുരയിടവും വിറ്റ് വാങ്ങിയ കാശ് കടയില്‍ സാധനം വാങ്ങി ഒരു ആഴ്ചയ്ക്കകം തിരിച്ചു തരാം എന്ന് പറഞ്ഞ് ഏറണാകുളത്തെ സ്വന്തം കടയിലേക്ക് വന്നതാണ് അനന്തരവന്‍....'.
മാസങ്ങളായി കാണാതിരുന്ന അനന്തരവനെ ഫോണില്‍ വിളിച്ചപ്പോള്‍ അമ്മാവനോട് എറണാകുളത്തു വരുവാനും, കടയില്‍ തിരക്കായതിനാലാണ് വരാതിരുന്നതെന്നും പറഞ്ഞ് വരുത്തിയതാണ് ഇയാളെ എറണാകുളത്തെ കടയിലേക്ക്......
ഏറണാകുളത്ത് എത്തും വരെ അനന്തരവന്‍റെ മൊബൈല്‍ ആക്ടിവ് ആയിരുന്നു. ഇവിടെ എത്തിയപ്പോള്‍ മൊബൈല്‍ ഓഫ് ആയി...
അഡ്രസ്സ് ഇല്ലാത്തതിനാല്‍ എവിടെച്ചെന്ന് അന്വേഷിക്കുവാന്‍?
ഒടുവില്‍ തിരിച്ച് വരുവാന്‍ പോലും കാശില്ലാതെ അയാള്‍ കയ്യിലുള്ള കാശിന് എവിടെ വരെയോ ബസില്‍ വന്നിറങ്ങി.
പിന്നീട് നടക്കുകയായിരുന്നു ഏക വഴി...
പാതിരാത്രിയില്‍ വഴിയിലെങ്ങോ വച്ച് മൂത്രമൊഴിച്ചതിന് ആരോ ആ പാവം മനുഷ്യനെ തല്ലിച്ചതച്ചു.
സദാചാരത്തിന്‍റെ പോലീസുകാര്‍ അന്നും നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു എന്ന് വേണം മനസ്സിലാക്കാന്‍.'.
ഒരു സാധാരണ മനുഷ്യന്‍, ദിനവും വഞ്ചിക്കപെടുന്ന ആയിരക്കണക്കിനാളുകളില്‍ ഒരാള്‍....'...
അങ്ങനെ ചിന്തിക്കുമ്പോഴും അയാളെ കണ്മുന്നില്‍ കാണുമ്പോള്‍, അങ്ങനെ അത്ര പെട്ടെന്നൊന്നും അലിയുന്ന മനസ്സല്ലായിരുന്നിട്ടും എന്‍റെ മനസ്സ് നല്ലവണ്ണം നൊന്തു...
അണ്ണന്‍ തന്‍റെ കയ്യില്‍ നിന്നും ഒരമ്പത് രൂപാ അയാളുടെ കൈകളിലേക്ക് വച്ച് കൊടുത്തപ്പോള്‍, എങ്ങലടിച്ച് കരഞ്ഞ അയാളുടെ മുഖം എനിക്കൊരിക്കലും മറക്കാനാവില്ലായിരുന്നു.
അയാളെ വിളിച്ചുകൊണ്ടുപോയി വയറുനിറയെ ഭക്ഷണവും വാങ്ങികൊടുത്ത് റെയില്‍വേ സ്റ്റേഷനിലേക്ക് വണ്ടി കയറ്റി വിടുമ്പോള്‍ എനിക്കയാള്‍ സ്വന്തം വീട്ടില്‍ എപ്പോള്‍ എത്തും, എന്തൊക്കെ പ്രതിസന്ധികളെ ആയിരിക്കും അയാള്‍ക്കിനിയും തരണം ചെയ്യാന്‍ ഉള്ളത് എന്നുമൊക്കെ ആയിരുന്നു ഞാന്‍ മനസ്സില്‍ ആലോചിച്ചുകൊണ്ടിരുന്നത്...!!!
ഒരാളെ സഹായിച്ചതിന് ഇത്രയധികം കഷ്ടപാടുകള്‍ അനുഭവിച്ച ഒരു പിതാവിനെയും, അയാള്‍ വരുന്നതും കാത്തിരിക്കുന്ന ഭാര്യയേയും രണ്ടു പെണ്‍കുട്ടികളെയും ഇടയ്ക്കെങ്കിലും ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല...

:(( mesharee....
ReplyDeleteനമ്മൾ കഷ്ടപെടുമ്പോഴെ മറ്റുള്ളവന്റെ കഷ്ടപാടിന്റെ വേദന മനസിലാവു,
ReplyDeleteസഹായിക്കണം
നല്ല മനസിന്ന് ആശംസകൾ
Really touching one :(
ReplyDelete:-(
ReplyDelete