Monday, October 15, 2012

ഒരു സസ്പെന്‍ഷന്‍ കാലത്തിന്‍റെ ഓര്‍മ്മക്കുറിപ്പ്‌*


സസ്പെന്‍ഷന്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ നിങ്ങള് വിചാരിക്കുന്ന പോലെ ഗവണ്‍മെന്‍റ് സര്‍വിസില്‍ നിന്നും സസ്പെന്‍ഡ്‌ ചെയ്തതൊന്നുമല്ല.

ഒരു നല്ലകാമുകന്‍റെ കര്‍മ്മം,
അല്ലെങ്കില്‍ ഒരു കാമുകധര്‍മ്മം അതാണ്‌ ഞാന്‍ ചെയ്തത്.
അതിനാണവര്‍ എന്നെ സസ്പെന്‍ഡ്‌ ചെയ്തത്.

പ്ലസ്‌ ടു പഠിച്ചിറങ്ങി വെറുതെ വായും നോക്കി കൊടകര, കോടാലി, വെള്ളികുളങ്ങര, വഴിയമ്പലം കൊളത്തൂര്‍ ചാലക്കുടി തുടങ്ങിയ പ്രദേശങ്ങളില്‍ നടന്നിരുന്ന കാലത്ത് തോന്നിപ്പോയ ഒരു പിഴവ്!!!

രാഷ്ട്രതന്ത്രത്തില്‍ ബിരുദം നേടി, എല്‍ എല്‍ ബിക്കോ, ജേര്‍ണലിസമോ മറ്റോ പഠിക്കുവാനും, ജോലി ആ മേഖലകളില്‍ ചെയ്യുവാനും തോന്നിയതിന്‍പ്രകാരം പറ്റിപ്പോയ ഒരു തെറ്റ്..

പനമ്പിള്ളി സര്‍ക്കാര്‍ സ്മാരക കോളേജില്‍ രാഷ്ട്രതന്ത്രത്തില്‍ ബിരുദം പഠിക്കാന്‍ പോകേണ്ടി വന്നു ഈ ഹതഭാഗ്യന്.

പഠനം തുടങ്ങി. വെള്ളമടി, സിനിമാ കാണല്‍, ക്ലാസ്‌ കട്ട് ചെയ്ത് എവിടേലും കിടന്നുറങ്ങി വൈകുന്നേരം വീട്ടില്‍ പോകുക തുടങ്ങിയ മേഖലകളില്‍ ഞാന്‍ പ്രാവീണ്യം നേടിത്തുടങ്ങിയെന്നു വീട്ടില്‍ നിന്നും കോളേജ്‌ ഡിപാര്‍ട്ട്‌മെന്‍റില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ വന്നു തുടങ്ങിയ ഒരു കാലം!!!

മര്യാദയ്ക്ക് മാന്യനായി!!! നടന്ന ഞാന്‍ അറിയാതെ ഒരു പ്രണയത്തില്‍ പോയി ചാടി...

ആദ്യം അവള്‍ മൈന്‍ഡ്‌ ചെയ്തില്ല.
പിന്നെ അവള്‍ പ്രതികരിക്കാന്‍ തുടങ്ങി വിപരീതമായി.
ഞാന്‍ എന്തേലും ചോദിച്ചാല്‍ "പോടാ" എന്നല്ലാതെ അവള്‍ വേറെ ഒന്നും പറയില്ല...

പിന്നൊരിക്കല്‍ അറിഞ്ഞു അവള്‍ടെ അച്ഛന്‍ അയല്‍ക്കാരനെ വെട്ടി ജയിലില്‍ പോയ ബഹുമാന്യന്‍ ആണെന്ന്....

അതും അയല്‍വക്കത്തെ ഒരു ചെറുക്കന്‍ അവളെ നോക്കി എന്തോ പറഞ്ഞതിനാണത്രേ അയാള്‍ വെട്ടിയത്..

പിന്നീടെനിക്കൊന്നും പറയാനും പ്രവൃത്തിക്കാനും ഉണ്ടായിരുന്നില്ല.

ഒരു തടിമാടന്‍ എന്‍റെ കഴുത്തില്‍ വടിവാള്‍ കൊണ്ട് വെട്ടുന്നത് സ്വപ്നം കണ്ടു ഞെട്ടി, ഞെട്ടി ഒച്ചവച്ചു ആളെകൂട്ടിയ എത്രയോ രാത്രികള്‍...., എത്രയോ പുലര്‍ച്ചകള്‍!!!!`!!!

കൂടെയുള്ള സ്നേഹിതന്മാര്‍!!! പറയുന്ന എല്ലാ കഥകളും കേട്ട് മനുഷ്യന്‍റെ നല്ല ജീവന്‍ മോളിലേക്ക് പോകാന്‍ വിസയും സ്റ്റാമ്പ് ചെയ്ത് ടിക്കെറ്റും എടുത്ത് റെഡി ആയിരുന്നു.

ഗള്‍ഫില്‍ പോകാന്‍ ഫ്ലൈറ്റ് കാത്തിരിക്കുന്ന മലയാളിയെപ്പോലെ!!!

അങ്ങനെയിരിക്കേ കോളേജ് ഡേ യുടെ അന്ന് അവള്‍ ഒരു ചെറുപുഞ്ചിരി എനിക്ക് സമ്മാനിച്ചതോടുകൂടി എന്‍റെ സകല സമാധാനവും പോയി...

പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു.
അവള്‍ നാണത്താല്‍ തലകുനിച്ച്‌, കാല്‍വിരല്‍കൊണ്ട് കളം വരച്ച്, കോളേജിലെ ലവേര്‍സ് മാവിന്‍റെ ചുവട്ടില്‍ നിന്നുകൊണ്ട് എന്നോട് "ഐ ലവ് യു" എന്ന് പറഞ്ഞതോടെ എന്‍റെ ജീവിതം നിറയെ രക്തത്തില്‍ കുളിച്ച ഞാന്‍ മാത്രമായിരുന്നു, എന്‍റെ സ്വപ്നങ്ങളില്‍...

എപ്പോഴോ ഞാനും പ്രണയത്തിലേക്ക് തിരിച്ചു വന്നപ്പോള്‍ അവള്‍ക്കൊരു സ്പീഡ് പോരായ്മ.!

പണ്ട് കള്ള്കുടിക്കാനോ, ഒരു സിഗരറ്റ് വലിക്കാനോ എന്നെ വിടാത്ത അവള്‍, വല്ലപ്പോഴും ഒരു സിനിമയ്ക്ക് പോകാന്‍ എന്നെ വിടാത്ത അവള്‍ ഇപ്പോള്‍ തീരെ ഉഷാറില്ലാതെയായപ്പോള്‍ ഞാന്‍ വിഷമിച്ചു.

പിന്നെ ഒരു ദിവസം ഞാന്‍ കോളേജ് ഗാര്‍ഡനില്‍കൂടി നടക്കുമ്പോള്‍., തെറ്റിദ്ധരിച്ചിട്ടു യാതൊരു കാര്യവുമില്ല. സംഭവം ക്ലാസില്‍ കഴിഞ്ഞ മൂന്നുമാസമായിട്ട് ക്ലാസില്‍ കയറാത്തതിനാല്‍ പാഠങ്ങളില്‍ ഒന്നും ഒരു ടച്ച്‌ ഇല്ലാത്തതുകൊണ്ടാ ഞാന്‍ ക്ലാസില്‍ കേറാതിരുന്നത്!!!

അല്ലാതെ ക്ലാസ് കട്ട് ചെയ്തതൊന്നുമല്ല. അയ്യേ....!

അന്നായിരുന്നു ഞാന്‍ അതുകണ്ടത്. എന്‍റെ ഗാമുകിയുടെ കൂടെ വേറെ ഒരു കാട്ടുപന്നിക്ക് മീശവച്ച പോലൊരുവന്‍!!!`!!!

ഞാന്‍ ചാടിവീണു....

"ആരെടാ നീ" അവന്‍ ഒന്നും മിണ്ടുന്നില്ല.
"ആരെടി നായിന്‍റെ മോളെ ഈ പന്നി?"

അവള്‍: "എ... എന്‍റെ കസിന്‍ ആണ്"
പിന്നെ അടിയുടെ പൂരമായിരുന്നു!!!

എന്‍റെ പറന്നുള്ള പരാക്രമത്തില്‍ അടിപതറിയ അവന്‍ മതില് ചാടി അവന്‍റെ കറുത്ത പള്‍സറില്‍ കയറി പോയികളഞ്ഞു.
പിന്നെ ഞാന്‍ ആക്രമിച്ചത് അവളെ ആയിരുന്നു...

അവളുടെ കരച്ചില്‍ കേട്ട് കോളേജിലെ സകല ജനങ്ങളും വന്നു. പ്രശ്നം പ്രിന്‍സിയുടെ മുന്നില്‍ എത്തി...

എനിക്ക് ശിക്ഷ വിധിച്ചു. അതെന്നും അങ്ങനെ ആണല്ലോ?

സ്ത്രീകള്‍ക്ക് എവിടെയും മുന്‍ഗണനയാണല്ലോ.
അവര്‍ക്ക് കേസുകളില്‍ ഇളവും...
ആണുങ്ങള്‍ക്ക് എന്നും ശിക്ഷ ആയിരിക്കും....


അങ്ങനെ കോളേജതികൃതര്‍ എന്നെ കോളജില്‍ നിന്നും രണ്ടാഴ്ചയ്ക്ക് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു...

വിശന്നിരിക്കുന്നവന് ബിരിയാണികിട്ടിയപോലെ ആ രണ്ടാഴ്ച കൂടാതെ ഒരു മാസത്തേക്ക് സ്വയം എന്‍റെ സസ്പെന്‍ഷന്‍ നീട്ടി..

കള്ളുഷാപ്പില്‍ കിടന്നുറങ്ങി, അവളുമായി പ്രേമത്തിലായതിന് ശേഷം കാണാത്ത പടങ്ങള്‍ക്ക് പ്രതികാരമെന്നോണം തീയേറ്ററില്‍ തന്നെയിരുന്നു മൂട്ടയെ പ്രോത്സാഹിപ്പിച്ചു...

കോളേജിനുമുന്നിലെ കോണ്ക്രീറ്റ് പൈപ്പ്കള്‍ക്ക് മേലെ കിടന്നുറങ്ങി..
അങ്ങനെയങ്ങനെ എത്രയോ ആഘോഷങ്ങള്‍..
എന്നാലും ഒന്നോര്‍ക്കണം...

കോളേജ് ഗാര്‍ഡ]നില്‍ വച്ച് സ്വന്തം കസിന്‍ ബ്രദറിനെ ചുംബിച്ച (അതും ഫ്രഞ്ച് കിസ്സ്‌))`) അവളെ ഞാന്‍ അടിച്ചത് തെറ്റാ?? !!!!!!!!!




9 comments:

  1. ഹ ഹ പണി ചുംബന രൂപത്തിലും വരും അല്ലെ.. കൊള്ളാം.
    'ചുംബിച്ചാല്‍ ഫലം തല്ല്' എന്ന പഴംചോല്ല് അവള്‍ ഓര്‍ത്തുകാണത്തില്ല. അതാ.

    ReplyDelete
    Replies
    1. ഇഹ്ഹ്ഹ്ഹ്ഹ്ഹ് എന്താ ചെയ്യാ :-)

      തല്ലുചോദിച്ചു വാങ്ങിയതല്ലേ?

      Delete
  2. എന്തുട ഡോ ഇത്രയും പെരുത്തു അനുഭവങ്ങളോ...ഇങ്ങള് മിസ്റ്റെരിയോ തന്നെ

    ReplyDelete
  3. ഹേയ് അതൊക്കെ ഒരു തെറ്റാണ്, പാവം കുട്ടി , അറീയാതെ ചുംബിച്ചതായിരിക്കും

    ReplyDelete
  4. അവൾടെ അച്ഛൻ ജയിലീന്നിറങ്ങിയോ ?

    ReplyDelete
  5. ഒരു തെറ്റും ഇല്ല അവനെ കുത്തി കീറി പണ്ടം പുറത്ത് ചാടിക്കണമായിരുന്നു
    അല്ല ... പിന്നെ ...

    ReplyDelete
  6. ഹോ. അനുഭവങ്ങള്‍ ഒത്തിരി ഉണ്ട് കയ്യില്‍ അല്ലെ :)

    ReplyDelete
  7. "പഠനം തുടങ്ങി. വെള്ളമടി, സിനിമാ കാണല്‍, ക്ലാസ്‌ കട്ട് ചെയ്ത് എവിടേലും കിടന്നുറങ്ങി വൈകുന്നേരം വീട്ടില്‍ പോകുക തുടങ്ങിയ മേഖലകളില്‍ ഞാന്‍ പ്രാവീണ്യം നേടിത്തുടങ്ങിയെന്നു വീട്ടില്‍ നിന്നും കോളേജ്‌ ഡിപാര്‍ട്ട്‌മെന്‍റില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ വന്നു തുടങ്ങിയ ഒരു കാലം!!!"
    തിയറിക്ക് മുന്‍പേ തന്നെ പ്രാക്ടിക്കല്‍ ആണ് പഠിച്ചത് അല്ലെ!!

    ReplyDelete