ശിവപുരം ഗ്രാമം...
മന്ത്രങ്ങളും, മണിമുഴക്കങ്ങളും മാത്രം കേട്ടിരുന്ന, ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ സമാധാനം മാത്രം വിളയാടിയിരുന്ന ആ ഗ്രാമത്തിന്‍റെ ഇന്നത്തെ അവസ്ഥയെ ഓര്‍ത്ത് സുകുമാരന്‍ നാടന്‍ ചാരായം കരിക്ക് വെള്ള൦ ചേര്‍ത്ത മിശ്രിതം നിറച്ച ഗ്ലാസ്സുമായി വീടിന്‍റെ മുമ്പില്‍ ഇരിക്കുകയായിരുന്നു...
സമയം ഏതാണ്ട് രാത്രി ഒരുമണിയോട് അടുത്തിരുന്നു...
ആകാശത്തില്‍ മിന്നുന്ന നക്ഷത്ര ജാലങ്ങളെ ഓര്‍ത്തപ്പോള്‍ സുകുമാരന്‍ നായരുടെ മനസ്സിലൂടെ ലക്ഷ്മി തമ്പുരാട്ടിയുടെ മുഖം മിന്നിമറഞ്ഞു പോയി...
നീണ്ട നാസികയും, തുളസ്സികതിര്‍ ചൂടിയ; നിതംബം മൂടുന്ന കേശഭാരവും, അപ്സ്സരസ്സുകളെപ്പോലും ഭ്രമിപ്പിക്കുന്ന ആകാരവടിവും ഉള്ള ലക്ഷ്മി തമ്പുരാട്ടി, ശിവപുരം ഗ്രാമത്തിന്‍റെ ഐശ്വര്യമാണെന്ന വിശ്വാസം പരക്കെ പ്രചരിച്ചിരുന്നു അന്ന് കാലത്ത് ...
ആ നാട്, തന്‍റെ ഗ്രാമം, അതാണിന്ന്‍ നാശത്തിന്‍റെ വക്കിലെത്തി നില്‍ക്കുന്നതെന്നോര്‍ത്തപ്പോള്‍ സുകു തന്‍റെ കയ്യിലെ മിശ്രിതം ഒറ്റ വലിക്ക് കുടിച്ചു തീര്‍ത്തു...
ലക്ഷ്മിയുടെ മൃതദേഹം കാവില്‍ നിന്നും കണ്ടെടുത്തതും തിനുശേഷം, അവരുടെ തറവാട്ടിലെ ഓരോ ആണ്‍തരിയും ദുര്‍മരണമടഞ്ഞതു൦ പൂജ മുടങ്ങിയ ശിവക്കാവിന്‍റെ കാടുപിടിച്ച അവസ്ഥയും അതിനു ശേഷമുണ്ടായ ഓരോ അനിഷ്ട സംഭവങ്ങളും സുകുമാരന്‍റെ മനസ്സിലൂടെ കടന്നുപോയി...
പെട്ടെന്ന്‍ നായ്ക്കള്‍ ഓരിയിട്ടു, രാഘവന്‍ നായരുടെ പറമ്പില്‍ നിന്ന് കടവാവലുകള്‍ ചിറകടിച്ചു പറന്നുയര്‍ന്നു...
തന്‍റെ മുമ്പില്‍ നിറഞ്ഞ വെളുത്ത പുകപടലങ്ങളെ നോക്കി നിന്ന സുകുമാരന്‍ ആ കാഴ്ച കണ്ടു ഞെട്ടി...

(തുടരും)
No comments:
Post a Comment